അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസ്സിക്ക് ഗോള്‍

ഹാരിസണ്‍: മേജര്‍ ലീഗ് സോക്കറിലെ( എംഎല്‍എസ്) ആദ്യമല്‍സരത്തില്‍ തന്നെ ലയണല്‍ മെസ്സിക്ക് ഗോള്‍. ഇന്റര്‍ മയാമി – റെഡ് ബുള്‍സ് പോരാട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി 89ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. റെഡ്ബുള്ളിന്റെ മൈതാനത്തായിരുന്നു കളി. 60 ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മെസ്സി ഫ്രീ കിക്ക് പാഴാക്കിയെങ്കിലും തൊട്ടടുത്ത നിമിഷം ലക്ഷ്യം കണ്ടു. 2.0 ന് മയാമി ജയിച്ചു

ഈ ജയത്തോടെ എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സിലെ അവസാന സ്ഥാനത്തുനിന്ന് ഇന്റര്‍ മയാമി കരകയറി. 15 ടീമുകളില്‍ 14ാം സ്ഥാനത്തുള്ള മയാമിക്ക് ഫൈനല്‍ സീരിസിന് യോഗ്യത നേടണമെങ്കില്‍ ഇനിയും അല്‍ഭുതങ്ങള്‍ സംഭവിക്കണം. ആദ്യ 7 സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ സിരീസ് യോഗ്യത.

ഇന്റര്‍ മയാമി ക്ലബില്‍ ഒരു മാസം പിന്നിട്ട മെസ്സി ലീഗ്സ് കപ്പിലും യുഎസ് ഓപ്പണ്‍ കപ്പിലും കളിച്ചിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നായി 10 ഗോള്‍ നേടി.