ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം; പോലീസിനെ വിളിച്ച് നാട്ടുകാര്‍, ഡ്രൈവറും സഹായിയും കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ഇടപെട്ട് തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്. ഈ വിഷയത്തില്‍ നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ ജാഗരൂകരായിരുന്ന നാട്ടുകാര്‍ ഇടപെട്ട് ശ്രമം തടയുകയായിരുന്നു. ചത്തകോഴികളെയാണ് വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലായതോടെ നാട്ടുകാരിടപെട്ട് പോലീസിനെയും നഗരസഭയെയും വിവരമറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്ന് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്കാണ് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥര്‍ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ വിഷയം ചൂണ്ടിക്കാട്ടി ഇതിനു മുന്‍പ് നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.

More Stories from this section

family-dental
witywide