70 വർഷത്തെ സേവനം അവസാനിപ്പിച്ചു; ല​ണ്ട​നി​ലെ ഇ​ന്ത്യ ക്ല​ബ് ഇ​നി ഓ​ർ​മ

ലണ്ടന്‍: ഇന്ത്യന്‍ ദേശീയതയുമായി ഏറെ ബന്ധമുള്ള ലണ്ടനിലെ ഇന്ത്യ ക്ലബ് അടച്ചുപൂട്ടി. ക്ലബ് സ്ഥിതി ചെയ്യുന്ന സ്ട്രാന്‍ഡ് കോണ്ടിനെന്റല്‍ ഹോട്ടല്‍ നവീകരണത്തിനായി പൊളിക്കുന്നത് തടയാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.

സ്വാതന്ത്ര്യത്തിനായി ലണ്ടനില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യ ലീഗ് ആണ് പിന്നീട് ഇന്ത്യ ക്ലബായി മാറിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് ഹൈക്കമ്മീഷണറായ വി.കെ. കൃഷ്ണമേനോന്റെ നേതൃത്വത്തില്‍ 1951ല്‍ ലീഗിനെ ഇന്ത്യ ക്ലബായി മാറ്റുകയായിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

ആദ്യകാലത്ത് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യക്കാരുടെ സ്ഥിരം ഒത്തുചേരല്‍ താവളമായിരുന്നു ക്ലബ്. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യന്‍ റസ്റ്ററന്റ് കൂടിയായ ക്ലബില്‍ ദോശയടക്കമുള്ള ഭക്ഷണങ്ങള്‍ ലഭ്യമായിരുന്നു. ചുവരുകള്‍ ഇന്ത്യന്‍ നേതാക്കളുടെ ചിത്രങ്ങളാല്‍ അലംകൃതമാണ്.

പാഴ്‌സി വംശജനായ യദ്ഗര്‍ മര്‍ക്കെറാണ് നിലവില്‍ ക്ലബിന്റെ ഉടമ. അദ്ദേഹത്തിന്റെ മകള്‍ ഫിറോസ മര്‍ക്കറാണ് മാനേജര്‍. പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചശേഷം ഇവിടെ തിരക്കൊഴിഞ്ഞിട്ടു നേരമില്ലെന്നാണ് ഫിറോസ പറയുന്നത്. ക്ലബ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide