ഈ ആശാനെക്കൊണ്ട് തോറ്റു…,വിട്ടുമാറാത്ത നാട്ടുവഴക്കവുമായി മണിയാശാന്‍

പാമ്പാടി (കോട്ടയം): ‘ഉമ്മന്‍ചാണ്ടി മരിക്കാനായി കോണ്‍ഗ്രസ് നേതൃത്വം കാത്തിരുന്നു. മരിച്ചു കഴിഞ്ഞപ്പോള്‍ കരച്ചിലായി പിഴിച്ചിലായി, നെഞ്ചത്തടിയായി.. ഇതൊന്നും ശരിയായ നടപടിയല്ല. കോണ്‍ഗ്രസ് പണ്ടേ ഇങ്ങനെതന്നെയാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മരിച്ചപ്പോഴും ആ ചാരവും കൊണ്ടുനടന്ന് വോട്ടുപിടിച്ചവരാണ്.” -മുന്‍മന്ത്രി എം.എം. മണിയുടെ വാക്കുകളാണ് ഇത്. പാമ്പാടി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മണി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയോട് കോണ്‍ഗ്രസ് കാണിച്ചത് നിര്‍ഭാഗ്യകരമായ നിലപാടാണെന്നും ചികില്‍സയുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ നേതൃത്വം പ്രതികരിച്ചില്ലെന്നും മണി ആരോപിച്ചു.

അതേസമയം മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വെറുതെ വിടാതെ മണി പതിവ് ശൈലി തുടര്‍ന്നു. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ മറുപടി. ‘വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാന്‍ കൊള്ളുന്ന പണിയാണോ? നേരേ നേരേ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അതു ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞു നടക്കുന്നു.’