അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ്: മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് വിധിയെഴുതും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ വോട്ടെടുപ്പ് ദിനമാണ് ഇന്ന്. മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഛത്തീസ്ഗഢിലെ രണ്ടാം ഘട്ട വോട്ടെടുപ്പും ഇന്നാണ് നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുസംസ്ഥാനങ്ങളിലും.

നിരവധി ആരോപണ പ്രത്യാരോപണങ്ങളും വികസന വാഗ്ദാനങ്ങളും കോൺഗ്രസും ബിജെപിയും ഇരു സംസ്ഥാനങ്ങളിലും നടത്തി. ഭരണം നേടിയെടുക്കുകയെന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇരുപാർട്ടികൾക്കുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ നേട്ടം കൊയ്തത് ആരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ഡിസംബർ 3 വരെ കാത്തിരിക്കണം.

പ്രചാരണം അവസാനിച്ച് പോളിങ് ബൂത്തിലേക്ക് മധ്യപ്രദേശ് എത്തുമ്പോൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയും കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അഴിമതിമുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. 

അവസാനഘട്ട അഭിപ്രായ സർവേയ്ക്കും ആദ്യഘട്ട വോട്ടെടുപ്പിനും പിന്നാലെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയരുന്നത്. കോൺഗ്രസ് തന്നെ അധികാരത്തിൽ എത്തുമെന്നാണ് വിവിധ അഭിപ്രായ സർവേകൾ വിലയിരുത്തിയിരുന്നത്. 90 നിയമസഭ മണ്ഡലങ്ങളുള്ള ചത്തീസ്ഗഢിൽ 70 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

മുഖ്യമത്രി ഭൂപേഷ് ബാഗേൽ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നും സംസ്ഥാനത്ത് മതപരിവർത്തനവും ലവ് ജിഹാദും ശക്തമാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. നക്സലൈറ്റുകളോട് കോൺഗ്രസ് മൃദുസമീപനം പുലർത്തുന്നുണ്ടെന്നും അടുത്ത കാലത്തായി സംസ്ഥാനത്ത് നക്സൽ അക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ ജാതി സെൻസസും ഒബിസി സംവരണവും തന്നെയായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം

Madya Pradesh, Chhattisgarh vote today in high – stakes battle

More Stories from this section

family-dental
witywide