
ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം, ഉഭയസമ്മതമില്ലാത്ത സ്വവർഗരതി എന്നിവ കുറ്റകരമാക്കുന്നത് കേന്ദ്രം പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്ററി സമിതിയുടെ കരട് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാരിന് കൈമാറാൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ കരടിലാണ് ഈ ശുപാർശ. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാണെന്ന വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതാണ് റിപ്പോർട്ടിലെ ശുപാർശ.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ കരട് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച ശിപാര്‍ശയുള്ളത്. 2018ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗിക ബന്ധവും കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തിലും വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗിക ബന്ധവും കുറ്റകരമാകുന്ന വകുപ്പുകള്‍ ഒഴിവാക്കിയിരുന്നു.
അതേ സമയം ഭാരതീയ ശിക്ഷാ നിയമം പരിശോധിച്ച പാര്‍ലമെന്ററി സമിതി യോഗത്തില്‍ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ഭാരതീയ സംസ്‌കാരം അനുസരിച്ച് വിവാഹം പരിശുദ്ധമാണെന്നും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.












