അതിഥിയായെത്തിയ എട്ട് വയസുകാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: മലപ്പുറത്ത് വീട്ടില്‍ അതിഥിയായെത്തിയ എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ 22കാരന് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണമെന്നും ജഡ്ജി എ.എം. അഷ്റഫ് വിധിച്ചിട്ടുണ്ട്. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ അതിഥിയായെത്തിയ എട്ടു വയസ്സുകാരന്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയയ്ക്കും.

രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

More Stories from this section

family-dental
witywide