കണ്ണന്റെ കൈപിടിച്ച് മണ്ഡപത്തിലേക്ക്; വിവാഹനിശ്ചയത്തിന് അതിസുന്ദരിയായി മാളവിക ജയറാം

ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയം നടന്നത്. കണ്ണന്‍ എന്ന കാളിദാസനാണ് സഹോദരിയുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് ആനയിച്ചത്. ക്രീം ലെഹങ്കയില്‍ അതിസുന്ദരിയായാണ് മാളവിക എത്തിയത്. മോതിര മാറ്റ ചടങ്ങിനിടയില്‍ മാളവികയുടെ കണ്ണുകള്‍ ഈറനാവുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങെന്നാണ് വിവരം. മാട്രിമോണിയില്‍ നിന്നാണ് മാളവിക വരനെ കണ്ടെത്തിയത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു കാളിദാസിന്റെ വിവാഹനിശ്ചയം. പ്രണയിനി താരിണിയെയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. കാളിദാസിന്റെ വിവാഹനിശ്ചയത്തിന് മാളവികയ്‌ക്കൊപ്പം ഭാവി വരനുമുണ്ടായിരുന്നു.

More Stories from this section

family-dental
witywide