
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. എവരിവണ്‍ ഈസ് എ ഹീറോ എന്ന ഉപശീര്‍ഷകത്തോടെ, 2018-ലെ കേരളത്തെ തകര്‍ത്ത പ്രളയത്തെ കേന്ദ്രമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബന്‍, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ 2018 ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രം കൂടിയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രമേയമാക്കിയാണ് 2018 തിരഞ്ഞെടുത്തതെന്ന് ചലച്ചിത്ര നിര്‍മ്മാതാവും 16 അംഗ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഗിരീഷ് കാസറവള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ചിത്രം ഓസ്‌കാറിനായി മത്സരിക്കും. 2002-ല്‍ ലഗാന് ശേഷം ഓസ്‌കാറില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രമായി ഒരു ഇന്ത്യന്‍ എന്‍ട്രിയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടില്ല.
ഗാന്ധി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ ഭാനു അത്തയ്യയാണ് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ജേതാവ്. ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയ്ക്ക് 1992-ല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്‌കാര്‍ ലഭിച്ചിട്ടുണ്ട്. 2009-ല്‍ സ്ലംഡോഗ് മില്യണയര്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ബെസ്റ്റ് ഒറിജിനല്‍ സോംഗ് ജയ് ഹോ. ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍ എആര്‍ റഹ്‌മാന്‍, മികച്ച ശബ്ദ മിശ്രണം റസൂല്‍ പൂക്കുട്ടി.