
മയാമി: അതിഗംഭീരമായ ഒരു ഭാഷയുടേയും സംസ്കാരത്തിൻ്റേയും ഉടമകളാണ് കേരളീയർ. ലോകത്ത് എവിടെയായിരുന്നാലും നമ്മുടെ ഭാഷയെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ബോധമുള്ളവരാക്കി നമ്മുടെ മക്കളെ വളർത്തണം. മലയാളത്തിൻ്റെ ഭൂപടം എന്നത് പേനകൊണ്ട് വരയ്ക്കുന്ന പരിമിതമായ ചിത്രമല്ല, ഭാഷകൊണ്ടും സംസ്കാരം കൊണ്ടും ലോകം മുഴുവൻ അടയാളപ്പെടുത്തുന്ന ഒന്നാണ് എന്ന് കവി മുരുകൻ കാട്ടാക്കട.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കവി മുരുകൻ കാട്ടാക്കട . മലയാളത്തിൻ്റെ ഭാഷയും സംസ്കാരവും നിലനിർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ നട്ടെല്ലുള്ള ഒരു തലമുറയായി വരും കാലങ്ങളിൽ നമുക്ക് നിലനിൽക്കാൻ സാധിക്കു എന്ന് അദ്ദേഹം ഓർമിപ്പിച്ചു
സംഘടനയുടെ പ്രസിഡന്റ് സുനില്‍ തൈമറ്റം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു പള്ളത്ത്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
malayalam poet Murukan Kattakkada speaks in IPCNA convention















