
ഹൂസ്റ്റണ്‍: 2024 ജൂലൈ നാലു മുതല്‍ ഏഴ് വരെ നടത്തപ്പെടുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് വിജയകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി നാഷനല്‍ – ലോക്കല്‍ ഭാരവാഹികളുടെ വിപുലമായ പ്രവര്‍ത്തക യോഗം സെപ്റ്റംബര്‍ 30 ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐപിസി സഭാ ഹാളില്‍ വച്ചും ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 5 വരെ 39 -ാ മത് കോണ്‍ഫറന്‍സ് വേദിയായ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചും നടത്തപ്പെടുന്നതാണെന്ന് നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ കോണ്‍ഫറന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍, രാജു പൊന്നോലില്‍, ബിജു തോമസ്, റോബിന്‍ രാജു, ആന്‍സി സന്തോഷ് എന്നിവര്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന യോഗത്തില്‍ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (നാഷvല്‍ കണ്‍വീനര്‍), ബ്രദര്‍ രാജു പൊന്നോലില്‍ (നാഷനല്‍ സെക്രട്ടറി) www.pcnakhouston.org