ഷുഗർലാന്റിൽ മലയാളി യുവതി അന്തരിച്ചു

ഹൂസ്റ്റൺ: ഗായിക, നർത്തകി, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിൽ തിളങ്ങിയിരുന്ന റീന രാമചന്ദ്രൻ അന്തരിച്ചു. ഷുഗർലാന്റിൽ ഓഗസ്റ്റ് ഒന്നിനായിരുന്നു അന്ത്യം. പെട്ടെന്നുണ്ടായ അസുഖമാണ് മരണകാരണമായത്.

എംഡി. ആൻഡേഴ്സനിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു റീന. 2023 ഓഗസ്റ്റ് മൂന്നാം തീയതി ഹൂസ്റ്റണിലുള്ള 8588 ബ്രീൻ റോഡിലുള്ള വിൻഫോർഡ് വൈദ്യുത ശ്മാശാനത്തിലായിരുന്നു സംസ്കാരം.

ഭർത്താവ്: മഹേഷ് കുറുപ്പ്. മക്കൾ: റിയ, ആദിത്യ.

റീനയ്ക്ക് നിത്യശാന്തി നേരുന്നതായി ഹൂസ്റ്റണിലെ മലയാളീ എഞ്ചിനിയേർസ് അസോസിയേഷൻ, കേരള ഹിന്ദു സൊസൈറ്റി ഹൂസ്‌റ്റൻ എന്നിവർ ഖേദപൂർവ്വം അറിയിച്ചു.