
കന്‍സാസ് സിറ്റി: അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മലയാളി ആര്‍ക്കിടെക്ടായ രാജേഷ് കെ.ജി മരിച്ചു. നാല്‍പ്പതുകാരനായ രാജേഷ് കന്‍സാസ് സിറ്റിയിലെ ബ്രൂക്ക് ലൈന്‍ അവന്യൂവിലുള്ള 51 സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഇന്നു രാവിലെയോടെയാണ് ഈ സ്ട്രീറ്റിലെ ബില്‍ഡിംഗിനു തീപിടിച്ചത്. ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്നു പിടിച്ചതാകാമെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞയുടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചുവെങ്കിലും രാജേഷിനെ രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടുത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തിരുവനന്തപുരം സ്വദേശിയായ രാജേഷ് സംഗീതത്തിലടക്കം സാംസ്‌കാരിക മേഖലയില്‍ സജീവസാന്നിദ്ധ്യമായിരുന്നു. ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിഗിലെ 1997 ബാച്ച് ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിയായിരുന്നു.











