തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുമായിമലേഷ്യ എയർലൈൻസ്; വിവിധ രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യം

തിരുവനന്തപുരം: മലേഷ്യൻ വിമാനക്കമ്പനിയായ മലേഷ്യൻ എയർലൈൻസ് നവംബർ 9 മുതൽ തിരുവനന്തപുരത്തിനും ക്വാലാലംപൂരിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും.

ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബോയിംഗ് 737-800 വിമാനങ്ങളിലാണ് മലേഷ്യൻ എയർലൈൻസ് തിരുവനന്തപുരം-ക്വലാലംപൂർ വിമാനം സർവീസ് നടത്തുകയെന്ന് ടിയാൽ വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

“തിരുവനന്തപുരത്ത് നിന്ന് ആദ്യം വ്യാഴം, ഞായർ ദിവസങ്ങളിലാണ് വിമാനം സർവീസ് നടത്തുക. രാത്രി 11 മണിക്ക് വിമാനം എത്തുകയും അർദ്ധരാത്രി പുറപ്പെടുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു.

തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ മലേഷ്യൻ എയർലൈൻസ് സർവീസ് ആയിരിക്കും ഇത്. ക്വാലാലംപൂരിനപ്പുറം, മലേഷ്യൻ എയർലൈൻസ് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ജപ്പാൻ, ചൈന, ഹോങ്കോംഗ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മികച്ച കണക്റ്റിവിറ്റി സർവീസ് നൽകും.

ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്ന ആവശ്യം ഐടി കമ്പനികൾ ഉൾപ്പെടെ വളരെ കാലമായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും സർവീസ് പ്രയോജനപ്പെടും.

More Stories from this section

family-dental
witywide