
മാലി: മാലിദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യയോട് മാലിദ്വീപ് പ്രസിഡന്റിന്റെ മുഹമ്മദ് മുയിസും ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങൾക്കം അനുയോജ്യമായൊരു പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പക്ഷം പ്രതികരിച്ചു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം എത്രയും വേഗം നീക്കം ചെയ്യുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ മുയിസു വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിലും മുയിസും ഇത് ആവർത്തിച്ചിരുന്നു.
45 കാരനായ മുയിസുവിന്റേത് ചൈന അനുകൂല രാഷ്ട്രീയമാണെന്നാണ് വിലയിരുത്തൽ. മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റാണ് മുയിസു. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രിയായ കിരണ്‍ റിജിജുവായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കേണ്ടതിന് പകരം കേന്ദ്രമന്ത്രിയെ അയച്ചത് കീഴ്വഴക്കങ്ങളില്‍നിന്നുള്ള വ്യതിചലനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.