
ന്യൂദൽഹി: ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയെ നിർദ്ദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. അതേസമയം, ഈ ഓഫർ ഖാർഗെ തിരസ്‌കരിച്ചു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് മല്ലികാർജുൻ ഖാർഗെയുടെ പേര് മമത നിർദ്ദേശിച്ചത്.
ഇന്നലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് ഇന്ത്യ മുന്നണി പ്രഖ്യാപിക്കില്ലെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ മത്സരത്തിനിറങ്ങുമെന്നായിരുന്നു മമതയുടെ പരാമര്‍ശം. മമതയുടെ നിര്‍ദേശത്തെ ഖാര്‍ഗെ നിരസിച്ചിരിക്കുകയാണ്. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്നാണ് ഖാര്‍ഗെ സഖ്യത്തെ അറിയിച്ചിരിക്കുന്നത്.
ഇക്കുറിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ നിരയില്‍ എല്ലാവരും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമുള്ളവരാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.













