
ടോക്ക്യോ: വ്യാഴാഴ്ച ടോക്കിയോയിലെ ഇസ്രയേൽ എംബസിയുടെ പ്രവേശന കവാടത്തിന് നേരെ കാർ ഓടിച്ചു കയറ്റി.കാർ ബാരിക്കേഡിൽ ഇടിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് 53 കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിഷയം പൊലീസ് അന്വേഷക്കുകയാണെന്നും കൂടുതൽ പ്രതികരിക്കാൻ സാധ്യമല്ലെന്നും ഇസ്രയേൽ എംബസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിനെതിരെ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്ന എംബസിക്ക് സമീപമുള്ള പ്രദേശത്താണ് സംഭവം.
ഒക്ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയതായി താമസക്കാർ പറഞ്ഞു.
ഒരു മാസം മുമ്പ്, ബെയ്ജിംഗിലെ ഇസ്രായേൽ എംബസിയിലെ ഒരു ജീവനക്കാരനെ തെരുവിൽ ആക്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.















