ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവം; മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. ചികിത്സയില്‍ ഗുരുതര പിഴവ് നടന്നുവെന്നാണ് ആരോപണം. അഞ്ച് ദിവസം മുന്‍പാണ് പ്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കിടെ സ്റ്റെബിന്‍ എന്ന യുവാവ് മരിച്ചത്. ഡിസംബര്‍ ഒന്നിനായിരുന്നു മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി പുല്‍പ്പള്ളി ശശിമല സ്വദേശി സ്റ്റെബിന്‍ കല്‍പ്പറ്റ ഫാത്തിമ മാതാ ആശുപത്രിയിലെത്തിയത്.

എന്നാല്‍ സര്‍ജറിക്ക് ശേഷം യുവാവ് മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം മൂലം സ്റ്റെബിന്‍ മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവ സമയം ബന്ധുക്കള്‍ക്ക് പരാതി ഇല്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം അടക്കം ചെയ്തു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ ചികിത്സാപ്പിഴവ് സംശയിക്കുകയും ജില്ലാ പൊലീസ് മേധാവി, കളക്ടര്‍, ഡി എം ഓ, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് സെമിത്തേരിയിലടക്കം ചെയ്ത സ്റ്റെബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. വൈത്തിരി തഹസില്‍ദാര്‍ ആര്‍എസ് സജിയുടെ സാന്നിധ്യത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അസിസ്റ്റന്റ് പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. സര്‍ജറിക്കായി സ്വയം വണ്ടിയോടിച്ചാണ് സ്‌റ്റെബിന്‍ ഹോസ്പിറ്റലിലെത്തിയത്. ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറ്റുന്നതിന് മുന്‍പ് സുഹൃത്തുക്കള്‍ക്ക് ആശുപത്രിയിലെത്തി, പോയിട്ട് വരാം എന്ന് സന്ദേശവും അയച്ചിരുന്നു.

More Stories from this section

family-dental
witywide