
തമിഴ്നാട്ടിലെ കൊളത്തൂരിൽ 35 വയസ്സുള്ള ഒരു യുവാവ് ഭാര്യയുമായി വഴക്കിട്ട് , ദേഷ്യം മൂത്ത് അടുത്തുള്ള സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിലെ ഗാരേജിൽ നിർത്തിയിട്ടിരുന്ന 20 കാറുകൾ അടിച്ചു തകർത്തു. അദ്ദേഹത്തിന് സമാധാനമായോ എന്തോ, എന്തായാലും പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. ബൂപാലൻ എന്നാണ് യുവാവിന്റെ പേര്. കുറച്ചു നാളുകളായി ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു ബൂപാലൻ. തിരിച്ചെത്തിയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളു.
ഞായറാഴ്ച വൈകിട്ട് ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി. ഭാര്യയെ തല്ലാനുള്ള കൊതി കൊണ്ടാണോ എന്നറിയില്ല തൊട്ടടുത്ത് അയപ്പൻ നഗറിലുള്ള സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൻ്റെ ഗാരേജിൽ കയറി 20 കാറുകൾ അടിച്ചു പൊട്ടിച്ചു.
ഷോറൂം ഉടമ ബീരാൻ തിങ്കളാഴ്ച രാവിലെ വന്നപ്പോളാണ് നഷ്ടം സംഭവിച്ചത് അറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോൾ പ്ര തിയെ പിടികിട്ടി. പൊലീസ് പിടികൂടിയപ്പോൾ ബൂപാലൻ ഉണ്ടായ കഥകളൊക്കെ പറഞ്ഞു. ഓഗസ്റ്റ് മുതൽ ഇയാൾ ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു. തിരികെ വന്നപ്പോൽ മുതൽ ഭാര്യയുമായി വഴക്കായിരുന്നു. സംശയമാണ് ഇയാളുടെ പ്രധാന പ്രശ്നം. കോടതിയിൽ ഭൂപാലനെ കാത്തിരിക്കുന്നത് എന്തൊക്കെ ശിക്ഷകളാണ് എന്ന് വഴിയെ അറിയാം.
Man fights with wife and smashes 20 cars in a showroom










