
ഒക്കലഹോമ: ടര്‍ക്കി പക്ഷികളെ നിയമവിരുദ്ധമായി വെടിവച്ചുവെന്ന കുറ്റത്തിന് പ്രതിക്ക് 6,708 ഡോളര്‍ പിഴ. യൂഫൗള തടാകത്തിനടുത്തായി കാള്‍ട്ടണ്‍ ലാന്‍ഡിംഗിന് സമീപം രണ്ട് ടര്‍ക്കി പക്ഷികളെ ആരോ വെടി വെച്ചുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് വാര്‍ഡന്‍മാര്‍ സ്ഥലത്തെത്തിയത്. പക്ഷികളെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും സ്ഥലത്ത് നിന്ന് തൂവലുകളും രക്തവും കണ്ടെത്തി.
പിന്നീട് ജോബ് സൈറ്റിലെ ഫോര്‍മാനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പക്ഷികളെ വെടിവെച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. പക്ഷികളെ ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ചതായും ഇയാള്‍ വെളിപ്പെടുത്തി. പ്രതിയെ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ ഹാജരാക്കി വിവരങ്ങള്‍ ധരിപ്പിച്ചു.
MAN FINED $6,700 BY OKLAHOMA GAME WARDENS FOR SHOOTING 2 TURKEYS NEAR LAKE EUFAULA