ലക്നൗ:കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്ലൗവിലെ വീട്ടില്‍ യുവാവ് വെടിയേറ്റു മരിച്ചു. കൗശല്‍ കിഷോറിന്റെ മകന്‍ വികാസ് കിഷോറിന്റെ സുഹൃത്ത് വിനയ് ശ്രീവാസ്തവ (30) യാണ് മരിച്ചത്. വികാസായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. വികാസിന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയേറ്റത് എന്നു കരുതുന്നു. സംഭവം നടക്കുമ്പോള്‍ വികാസ് ഡല്‍ഹിയിലായിരുന്നു എന്നു പറയപ്പെടുന്നു. പുലര്‍ച്ചെ നാലുമണിക്കാണ് വിനയയിനെ വെടിലേറ്റ നിലയില്‍ കണ്ടെത്തിയത്.
യുപിയിലെ മോഹന്‍ലാല്‍ഗഞ്ചില്‍ നിന്നുള്ള എംപിയായ കൗശല്‍ കിഷോര്‍ കേന്ദ്ര നഗരവികസന സഹമന്ത്രിയാണ്. പുതുതായി നിര്‍മിച്ച വീടിന്റെ റജിസ്ട്രേഷന്‍ പോലും പൂര്‍ത്തിയായിരുന്നില്ല. ഈ വീട്ടിലെ നാലു പേര്‍ വിനയിനെ അത്താഴത്തിന് ക്ഷണിച്ചിരുന്നെന്നും അയാള്‍ അതിനുവേണ്ടി പോയതാണെന്നും വിനയിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.