ടെക്സസ്: രണ്ട് പ്രായമായ സ്ത്രീകളെ ഉൾപ്പെടെ 22 പേരെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നയാൾ ജയിൽ അന്തേവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടെക്സസിലാണ് സംഭവം നടന്നത്.
ടെക്‌സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പുലർച്ചെ ടെക്‌സസിലെ ടെന്നസി കോളനിയിലെ കോഫീൽഡ് യൂണിറ്റിലെ സെല്ലിൽ ബില്ലി ചെമിർമിറിനെ (50) മരിച്ച നിലയിൽ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു.
നിലവിൽ ഹാരിസ് കൗണ്ടിയിൽ കൊലപാതക ശിക്ഷ അനുഭവിക്കുന്ന ബില്ലിയെ സഹതടവുകാരനാണ് കൊലപ്പെടുത്തിയതെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് അറിയിച്ചു.
സ്റ്റേറ്റ് ഇൻസ്‌പെക്ടർ ജനറലിന്റെ ഓഫീസ് നടത്തിയ അന്വേഷണത്തിൽ മരണകാരണമോ സെൽമേറ്റിന്റെ പേരോ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.