മഞ്ച് ഓണാഘോഷം സെപ്റ്റംബർ മൂന്നിന്

ന്യൂജഴ്സി: ന്യൂജഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ മൂന്നിന് ഞായാറാഴ്ച വൈകിട്ട് 5.30 മുതല്‍ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

ഓണക്കളികളും ഓണപ്പാട്ടുകളും, തിരുവാതിര കളിയും ചെണ്ടമേളവും എന്നു വേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാ പരിപാടികളാണ്‌ ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌. ‌‌‌‌മഞ്ചിൻെറ ഓണസദ്യയും പ്രസിദ്ധമാണ്.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും, ഒത്തിരി സുന്ദരമായ ഓർമകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും മഞ്ചിന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കാവുങ്കൽ, ട്രഷർ ഷിബുമോൻ മാത്യു, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷർ അനീഷ് ജെയിംസ്, ട്രസ്റ്റീ ബോർഡ്‌ ചെയർ ഷാജി വർഗീസ്, ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ സജിമോൻ ആന്റണി, രാജു ജോയി, ഗ്യാരി നായർ, ജെയിംസ് ജോയി, വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന മനോജ് വേട്ടപ്പറമ്പിൽ, ഷിജിമോൻ മാത്യു, മഞ്ജു ചാക്കോ, സൂസൻ വർഗീസ്, ഷൈൻ കണ്ണപ്പള്ളി, ഇവ ആന്റണി റീനെ തടത്തിൽ, അരുൺ ചെമ്പരാത്തീ, ജൂബി മാത്യു, ലിന്റോ മാത്യു എന്നിവർ അറിയിച്ചു.