മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ; മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ മധുരം

ഇന്ന് 45-ാമത് പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. നിരവധി പേരാണ് മഞ്ജുവിന് ആശംസയുമായി എത്തുന്നത്.

1995ൽ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പതിനെട്ടാമത്തെ വയസിൽ സുന്ദർദാസിന്റെ ‘സല്ലാപ’ത്തിലൂടെ നായികയായി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

ശേഷം സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ മഞ്ജു തന്റെ ഇരിപ്പിടം ഉറപ്പിച്ചു.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യർ ദീര്‍ഘകാലം ഇടവേളയെടുത്തു. ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവിൽ മഞ്ജുവിനെ കാത്തിരുന്നത്. 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവ് നടത്തി. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രണ്ടാം വരവിലും മഞ്ജു പ്രേക്ഷകരുടെ മനം കവർന്നു.

More Stories from this section

dental-431-x-127
witywide