പ്രാഗിലെ ചാൾസ് സർവകലാശാലയിൽ വെടിവയ്പ്: 14 പേർ കൊല്ലപ്പെട്ടു, അക്രമി പൂർവവിദ്യാർഥി

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ;ചാൾസ് സർവകലാശാലയിലെ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. വെടിയേറ്റ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തന്നെ പഠിച്ചിരുന്ന വിദ്യാർഥിയായിരുന്നു അക്രമി. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

ഇയാളും കൊല്ലപ്പെട്ടു. അക്രമകാരണം വ്യക്തമല്ല. വെടിവയ്പ് നടത്തിയ ശേഷം ഇയാൾ സ്വയം വെടിവച്ചു മരിച്ചതാണ് എന്നു കരുതുന്നു. ഇയാളുടെ പിതാവിനെ ഇന്നലെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതും ഇയാളാണ് എന്നു കരുതുന്നു.

യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള  കലാലയങ്ങളിൽ ഒന്നായ  ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയത്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞു 3. 40 നായിരുന്നു വെടിവെപ്പ് തുടങ്ങിയത്.

ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.

mass shooting in Prague University kills 14

More Stories from this section

family-dental
witywide