ലോക്‌സഭയില്‍ വന്‍ സുരക്ഷാ വീഴ്ച്ച;കണ്ണീര്‍ വാതക ക്യാനുമായി രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ ദിവസമായ ഇന്ന് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ട് പേര്‍ നടുത്തളത്തിലേക്ക് ചാടി. കണ്ണീര്‍ വാതക ക്യാനുമായാണ് ഇവര്‍ ചാടിയത്.

ശൂന്യവേളയ്ക്കിടെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തോടെയായിരുന്നു ഇരുവരും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

നടുത്തളത്തിലേക്ക് ചാടിയവര്‍ എം പി മാരുടെ കസേരകള്‍ക്ക് മുകളിലൂടെ ചാടി പുക വമിപ്പിച്ചു. തുടര്‍ന്ന് ഇരുവരേയും എം.പി മാരും സുരക്ഷാ സേനയും ചേര്‍ന്ന് പിടികൂടി.

More Stories from this section

family-dental
witywide