
ന്യൂയോര്‍ക്ക്: മാധ്യമ രാജാവ് കെയ്ത് റുപര്‍ട് മര്‍ഡോക് ഫോക്സ് കോര്‍പറേഷൻ്റെയും ന്യൂസ് കോര്‍പറേഷൻ്റെയും ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിച്ചു . 92 വയസ്സുകാരനായ മര്‍ഡോക് ചെയര്‍മാന്‍ സ്ഥാനം മകന് കൈമാറി.
മകന്‍ ലാക് ലന്‍ മര്‍ഡോക് പുതിയ ചെയര്‍മാനാകും. ഫോക്സിന്റെ സിഇഒ ആയും തുടരും. ഓസ്ട്രേലിയ മുതല്‍ യുഎസ് വരെ നീളുന്ന മാധ്യമ സാമ്രാജ്യം പണതുതയര്‍ത്തിയ മര്‍ഡോക് 70 വര്‍ഷം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഒരു ചെറിയ പത്രം വച്ച് തുടങ്ങിയതതാണ് മര്‍ഡോക്കിന്റെ മാധ്യമ ലോകം. പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മാധ്യമ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി മാറി മര്‍ഡോക്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ വ്യക്തിത്വം മര്‍ഡോക്കിന്റേതാണ്.
media mogul Rupert Murdoch steps down as Fox, News corperation Chair