ഇന്ത്യ സഖ്യം ‘വെറുപ്പിന്റെ മെഗാ മാൾ’ എന്ന് അനുരാഗ് ഠാക്കൂർ; ‘രാഹുൽ ലൈസൻസ് നൽകി’

ഉദയ്പൂർ: ഇന്ത്യ സഖ്യത്തെ വെറുപ്പിന്റെ മാൾ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നു പറയുന്ന ‘ഇന്ത്യ’ നേതാക്കള്‍ക്ക് വെറുപ്പിന്റെ കട തുറക്കാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. രാജസ്ഥാനിലെ ഉദയ്പുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇന്ത്യ സഖ്യത്തിനെതിരേയുള്ള കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

“സ്‌നേഹത്തിന്റെ കടയെപ്പറ്റി തനിക്കറിയില്ല. പക്ഷേ, ചിലയാളുകള്‍ വെറുപ്പിന്റെ മെഗാ മാള്‍ തുറന്നിട്ടുണ്ട്. സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ചില നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. രാഹുല്‍ ഗാന്ധി അവര്‍ക്ക് വെറുപ്പിന്റെ കട തുറക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്,” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

സനാതന ധര്‍മം സാമൂഹിക നീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും നേരത്തേ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഡിഎംകെ നേതാവ് എ. രാജയും സനാതന ധര്‍മത്തെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യാ സഖ്യത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഠാക്കൂറിന്റെ വിമര്‍ശനം.

More Stories from this section

dental-431-x-127
witywide