തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂടു കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്, 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ. കോട്ടയം ,പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം,തൃശൂര്‍ മലപ്പുറം ,കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മുതല്‍ 3വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ നോക്കണമെന്നതടക്കം കൊടും വേനലില്‍ സ്വീകരിക്കേണ്ട മുന്നരുക്കങ്ങള്‍ തന്നെ ഈ ദിവസങ്ങളിലും പാലിക്കണമെന്നാണ് നിര്‍ദേശം.
മഴ കുറയുകയും ചൂടു കൂടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. വൈദ്യുതി പ്രസിസന്ധിക്ക് ഇതു കാരണമായേക്കാമെന്നു കരുതുന്നു. ലോഡ് ഷെഡ്ഡിങ്ങ് അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ പോകാന്‍ സാധ്യതയുണ്ട്.