ഹാരിപോട്ടറിലെ പ്രഫ. ഡമ്പിള്‍ഡോര്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായ ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു

ലണ്ടന്‍ : ഹാരിപോട്ടര്‍ സിനിമ പരമ്പരയിലെ പ്രഫ. ഡമ്പിള്‍ഡോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ലോക പ്രശസ്തനായ ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ (82) അന്തരിച്ചു. 50 വര്‍ഷ ത്തിലേറെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ നാടകങ്ങളിലും ടിവി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എട്ട് ഹാരിപോട്ടര്‍ സിനിമകളില്‍ ആറെണ്ണ്ത്തിലും വേഷമിട്ടിട്ടുണ്ട്. ഗോസ്ഫെഡ് പാര്‍ക്, ദ് കിങ്ങ്സ് സ്പീച്ച് എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. 4 ബാഫ്ത പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അയര്‍ലന്‍ഡിലെ ഡബ്ളിനില്‍ ജനിച്ച ഗാംബന്‍ ഇംഗ്ളണ്ടിലാണ് വളര്‍ന്നത്. 1970 ലണ്ടനിലെ നാഷനല്‍ തീയേറ്ററില്‍ സജീവമായിരുന്നു. 1980 ല്‍ ബ്രെഹ്ത്തിന്റെ ലൈഫ് ഓഫ് ഗലീലിയോയിലൂടെ ശ്രദ്ധേയനായി. ബ്രട്ടിഷ് നാടക ലോകത്ത് ഇദ്ദേഹം ദ് ഗ്രേറ്റ് ഗാംബന്‍ എന്ന് അറിയപ്പെട്ടു. 1986 ല്‍ ഇറങ്ങിയ ബിബിസി പരമ്പര ദ് സിങ്ങിങ് ഡിറ്റക്ടീവ് നിരൂപക പ്രശംസ നേടിയ കഥാപാത്രമായിരുന്നു.

More Stories from this section

family-dental
witywide