മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: നവകേരള സദസ്സിനിടെ ആരോഗ്യ സ്ഥിതി വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി.പിയില്‍ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു മന്ത്രി. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു അദ്ദേഹം. ഇതിനിടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കാണുകയായിരുന്നു.