ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് മിസോറി സിറ്റിയുടെ ആദരം

മിസോറി സിറ്റി: നഗരത്തിലെ വിവിധ ജനവിഭാഗങ്ങൾക്കു നൽകിയ സ്തുത്യർഹമായ സേവനങ്ങൾ പരിഗണിച്ച്, ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ വികാരി ഫാ. സുനി പടിഞ്ഞാറേക്കരയ്ക്ക് നഗരത്തിന്റെ ‘താക്കോൽ’ നൽകി മിസോറി സിറ്റി മേയർ റോബിൻ ഇലയ്ക്കാട്ട് ആദരമർപ്പിച്ചു. സെപ്റ്റംബർ പത്ത് ‍ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം പള്ളിയിൽ നടന്ന ചടങ്ങിലാണ് നഗരത്തിന്റെ ആദരം കൈമാറിയത്. നഗരത്തിലെ ജനങ്ങൾക്കിടയിൽ നടത്തുന്ന സേവന ശുശ്രൂഷകൾക്കുള്ള അംഗീകാരമായി മേയർ നൽകുന്ന പരമോന്നത ബഹുമതിയാണിത്.

മിസോറി സിറ്റി കൗൺസിൽ അംഗം ആന്തണി മറൗലിസ് ബഹുമതി പത്രം വായിച്ചു. ഫാ. സുനി പടിഞ്ഞാറേക്കരയുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഫോർട്ട്ബെൻഡ് കൗണ്ടിയുടെ വകയായുള്ള ബഹുമതി പത്രം പൊലീസ് ചീഫ് ഡാരൽ സ്മിത്ത് ചടങ്ങിൽ വായിച്ചു. ഫാ. സുനി പടിഞ്ഞാറേക്കര നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും ഇന്ത്യയിൽ പാവപ്പെട്ട 60 കുടുംബങ്ങൾക്കു വീടുവയ്ക്കാൻ നേതൃത്വം നൽകിയ പ്രവർത്തനം നഗരം ഏറെ ആദരവോടെയാണ് കാണുന്നതെന്നും മേയർ റോബിൻ ഇലയ്ക്കാട്ട് തദവസരത്തിൽ പറഞ്ഞു.

More Stories from this section

family-dental
witywide