എം.എം തോമസ് ലോസ്ആഞ്ചലസില്‍ അന്തരിച്ചു

ലോസ് ഏഞ്ചലസ് : ഉഴവൂര്‍ മറ്റപ്പള്ളിക്കുന്നേല്‍ എം.എം തോമസ് (തോമസ് സാര്‍ -83 ) ലോസ്ആഞ്ചലസില്‍ അന്തരിച്ചു. ഹൈസ്‌കൂള്‍ അധ്യാപകന്‍, എന്‍ സി സി ഓഫീസര്‍, പഞ്ചായത്ത് മെമ്പര്‍, പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്, ഉഴവൂര്‍ പള്ളി കൂടാരയോഗം പ്രസിഡണ്ട്, മതബോധന കമ്മീഷന്‍ അംഗം, ട്രസ്റ്റി, ബൈബിള്‍ കമ്മീഷന്‍ അംഗം, വേദപാഠം അധ്യാപകന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള തോമസ് നല്ലൊരു ബൈബിള്‍ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു.

ഭാര്യ ജോസഫീന കിടങ്ങൂര്‍ അമ്പലത്തറ കുടുംബാംഗമാണ്.

സഹോദരങ്ങള്‍: പരേതയായ മറിയാമ്മ വട്ടത്താനത്ത് (കട്ടപ്പന), പരേതനായ മറ്റപ്പള്ളിക്കുന്നേല്‍ കുര്യന്‍, അന്നമ്മ കുടിലില്‍ (പിറവം), പരേതനായ മറ്റപ്പള്ളിക്കുന്നേല്‍ ജോസഫ്, മോളി ഓരത്താനിയില്‍ (ഉഴവൂര്‍), മാത്യു മറ്റപ്പള്ളിക്കുന്നേല്‍ (ഉഴവൂര്‍), ലാലി ചെറുശ്ശേരിയില്‍ (കരിംകുന്നം)

മക്കള്‍: അനില്‍ -സോണിയ (വെട്ടുപാറപ്പുറത്ത്) (ലോസ് ഏഞ്ചലസ്), അനില-റ്റോമി വഞ്ചിന്താനത്ത് (ന്യൂയോര്‍ക്ക്), അനീഷ-സിബി കദളിമറ്റം (ചിക്കാഗോ), അഞ്ജുഷ -റെജിസണ്‍ പഴേമ്പള്ളി (ടാമ്പാ )

ആഷ്ലി, അഞ്ജലി, ടിമ്മി, സ്റ്റീഫന്‍, ടാനില, ഷോണ്‍ (ജെസീക്ക, കൊരട്ടിയില്‍), സോനാ, സനല്‍, സാറാ, ആല്‍ബര്‍ട്ട്, അങ്കിത, ജോസ്മിത, ജീവന്‍, ആന്‍ തെരേസ, ജയ്ക്ക് തുടങ്ങിയ പതിനഞ്ചു കൊച്ചുമക്കളുമുണ്ട്.

പരേതന്റെ മൃതദേഹം ഡിസംബര്‍ 9 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ ലോസ് ഏഞ്ചല്‍സിലുള്ള സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ചില്‍ (215 N Macneil St; San Fernando, CA 91340 United States) പൊതുദര്‍ശനത്തിനു വെക്കുന്നതും പിന്നീട് സ്വന്തം ജന്മസ്ഥലമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍ സംസ്‌കരിക്കുന്നതുമാണ്.