‘മോദി ജി’ വിളി വേണ്ട, അകലം തോന്നുന്നു; താനൊരു സാധാരണപ്രവര്‍ത്തകന്‍ മാത്രമെന്ന് പ്രധാനമന്ത്രി; വീഡിയോ

ന്യൂഡല്‍ഹി: തന്നെ ബഹുമാനസൂചകമായി മോദി ജി എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലം ഉണ്ടാക്കും. താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരോട് പ്രധാമന്ത്രിയുടെ നിര്‍ദ്ദേശം.

ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് മോദിക്ക് നല്‍കിയത്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ മോദിയെ ഷാള്‍ അണിയിച്ചു. ‘മോദി ജി കാ സ്വാഗത് ഹേ’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു നേതാക്കന്‍മാര്‍ മോദിയെ സ്വീകരിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്.

More Stories from this section

family-dental
witywide