മോദിയുടെ റോഡ് ഷോ, 10,000 അണികൾക്കൊപ്പം ആഘോഷം, വനിതാ വോട്ടർമാർക്കുള്ള നന്ദി: ബിജെപിയുടെ വിജയാഘോഷം

നവംബറിൽ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുന്ന ബിജെപിക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ വമ്പൻ വിജയാഘോഷങ്ങൾക്കാണ് തയ്യാറെടുക്കുന്നത് ആഘോഷത്തിന്റെ കേന്ദ്രബിന്ദുവാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ചടങ്ങ് സംഘടിപ്പിക്കുന്ന ഡൽഹി ബിജെപിയിലെ പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആഘോഷ പരിപാടികളുടെ നടപടിക്രമങ്ങൾ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും എന്നാണ്. പ്രധാന ആകർഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 500 മീറ്റർ നീളമുള്ള റോഡ് ഷോയാണ്. ഇതിനുശേഷം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ സ്ത്രീകളുടെ ഗണ്യമായ പങ്കുണ്ടാകും എന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

‘രാജ്യത്തിന് ഒരൊറ്റ ഉറപ്പ് – മോദിയുടെ ഉറപ്പ്’ എന്നതാണ് പരിപാടിയുടെ ഉള്ളടക്കം. മൂന്ന് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച സ്ത്രീ വോട്ടർമാർക്കുള്ള നന്ദിസൂചകമായി, പരിപാടിയിൽ പങ്കെടുക്കുന്ന അണികണിൽ ആയിരക്കണക്കിന് അനുഭാവികൾ സ്ത്രീകളായിരിക്കുമെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ട്രെൻഡുകൾ പ്രകാരം പാർട്ടി മുന്നിലാണെന്ന് ചിത്രം തെളിഞ്ഞപ്പോൾ തന്നെ, രാജ്യ തലസ്ഥാനത്ത് ഉടനീളമുള്ള പാർട്ടി പ്രവർത്തകരെ ഡിഡിയു മാർഗിലെ ബി ജെ പി ആസ്ഥാനത്ത് എത്തിക്കാൻ നേതൃത്വം സന്ദേശം നൽകി കഴിഞ്ഞു.

5,000 മുതൽ 6,000 വരെ പാർട്ടി പ്രവർത്തകരെ തലസ്ഥാനത്ത് നിന്നും ബാക്കിയുള്ളവർ പുറത്ത് നിന്നും എന്ന കണക്കിൽ വിജയാഘോഷങ്ങൾക്കായി 10,000 പാർട്ടി പ്രവർത്തകരെ അണിനിരത്തുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

More Stories from this section

family-dental
witywide