
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ എം.പിയുമായ മുഹമ്മദ് അസറുദ്ദീനും വിപ്ലവ കവി ഗദ്ദറിന്റെ മകൾ ജി വി വെണ്ണിലയും തെലങ്കാന നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഹൈദരാബാദ് നഗരത്തിലെ ജൂബിലി ഹിൽസിൽ നിന്ന് മുഹമ്മദ് അസ്ഹറദ്ദീനും സെക്കാന്തരാബാദ് കന്റോൺമെന്റിൽ നിന്ന് ഗദ്ദറിന്റെ മകൾ ജി വി വെണ്ണിലായും മത്സരിക്കും.
ഇരുവരുടെയും സ്ഥാനാർഥിത്വം അടക്കം 45മണ്ഡലങ്ങളിലെ സ്ഥനാർത്തികളെ കൂടി പാർട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ തിരിച്ചെത്തിയ മുൻ എം.എൽ എയും മുതിർന്ന നേതാവുമയായ കൊമ്മട്ടി റെഡ്ഢി രാജഗോപാൽ റെഡ്ഢി മുനുഗോഡെയിൽ നിന്ന് മത്സരിക്കും.
മുന്‍ എംപി മധു ഗൗഡ് യാക്ഷി ലാല്‍ബഹാദൂര്‍ നഗറില്‍നിന്നും പൊന്നം പ്രഭാകര്‍ ഹസ്‌നാബാദില്‍നിന്നും മത്സരിക്കും. കാന്‍ഡി ശ്രീനിവാസ് റെഡ്ഡി (ആദിലാബാദ്), തുമ്‌ല നാഗേശ്വര്‍ റാവു (ഖമ്മം) എന്നിവരും പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖരാണ്.