ശിവ്‌രാജും അല്ല യുവരാജുമല്ല; മോഹന്‍ യാദവ്‌ മധ്യപ്രദേശ് മുഖ്യമന്ത്രി, 2 ഉപമുഖ്യമന്ത്രിമാർ

മധ്യപ്രദേശിനെ ഇനി മോഹന്‍ യാദവ് നയിക്കും. ഇതോടെ മധ്യപ്രദേശില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട ശിവ്‌രാജ് സിങ് ചൗഹാന്‍ യുഗത്തിന് അന്ത്യമായി. കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ ജ്യോതിരാദിത്യ സിന്ധ്യയും അവസാനം വരെ ഊഹപ്പട്ടികയിലുണ്ടായിരുന്നു. എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ചൌഹാൻ മന്ത്രസഭയിലെ രണ്ട് മന്ത്രിമാരെ ഉപ മുഖ്യമന്ത്രിമാരായും നിയമിച്ചു. ധനമന്ത്രിയായിരുന്ന ജഗദീഷ് ദേവ്ഡ, രേവയിൽ നിന്നുള്ള എംഎൽഎയും മുൻമന്ത്രിയുമായ രാജേന്ദ്ര ശുക്ള എന്നിവർ ഉപമുഖ്യമന്ത്രമാരാകും.

ഇന്നുചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ് ആർഎസ് എസ് നേതാവായ മോഹന്‍ യാദവിനെ നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. രാജി വച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാർ സ്പീക്കറായി ചുമതല ഏൽക്കും. ഉജ്ജയിൻ സൌത്ത് എം എൽ എ ആയ മോഹൻ യാദവ് 2013ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2018ലും ഇതേ സീറ്റിൽനിന്ന് വിജയിച്ചു. 2020ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പതിമൂവായിരത്തില്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇത്തവണ 58 വയസ്സുള്ള നിയുക്ത മുഖ്യമന്ത്രി ജയിച്ചു കേറിയത്

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ, പാർട്ടി ഒബിസി മോർച്ച പ്രസിഡന്റ് കെ ലക്ഷ്മൺ, പാർട്ടി ദേശീയ സെക്രട്ടറി ആശാ ലക്ര എന്നിവരുൾപ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

നിയസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒമ്പത് ദിവസം നീണ്ട സസ്‌പെന്‍സിനു ശേഷമാണ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞ് പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതെയായിരുന്നു ബിജെപി മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. 15 വർഷത്തിലധികം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ പ്രകടമായിരുന്നു.

Mohan Yadav to be new Chief Minister Of Madya Pradesh

More Stories from this section

family-dental
witywide