‘ലാലേട്ടനെ കാണണം’; ചേർത്തുപിടിച്ച് മോഹൻലാൽ, ഹൃദയംകൊണ്ട് വിഷ്ണു കണ്ടു

കാഴ്ച്ച പരിമിതിയുള്ള കൊല്ലം സ്വദേശി വിഷ്ണു കടുത്ത മോഹൻലാൻ ആരാധകനാണ്. കണ്ണുകൊണ്ടല്ല, ഹൃദയം കൊണ്ടാണ് വിഷ്ണു തന്റെ പ്രിപ്പെട്ട ലാലേട്ടന്റെ സിനിമകൾ തിയറ്ററിൽ പോയി കാണുന്നത്. മോഹൻലാലിന്റെ സിനിമകൾ മാത്രമാണ് താൻ തിയേറ്ററിൽ പോയി കാണാറുള്ളതെന്നും ഒടിയൻ സിനിമയ്ക്ക് ശേഷം നേര് കാണാനാണ് തിയേറ്ററിൽ എത്തുന്നതെന്നും വിവരിക്കുന്ന വിഷ്ണുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഈ വീഡിയോ കണ്ടതിനു പിന്നാലെയാണ് മോഹൻലാൽ വിഷ്ണുവിനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെ നേര് എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ വിഷ്ണുവിന് ക്ഷണം കിട്ടി. ലാലേട്ടനൊപ്പം സെൽഫിയെടുക്കണമെന്ന ആഗ്രഹവും ഇതിലൂടെ വിഷ്ണുവിന് സാധ്യമായി. നേരിലെ അഭിനയം മികച്ചതാണെന്നും ഇന്ത്യയിൽ ഇതുപോലെ അഭിനയിക്കുന്ന മറ്റൊരു നടൻ ഉണ്ടാവുമോ എന്ന് സംശയമാണെന്നും വിഷ്ണു പറയുമ്പോൾ മോഹൻ ലാൽ മാത്രമല്ല ഒപ്പമുള്ളവരെല്ലാം അമ്പരന്നു.

സിദ്ദിഖിന്റെ അഭിനയത്തെപ്പറ്റിയും വിഷ്ണു വിവരിച്ചു. മോഹൻലാലും വിഷ്ണുവും ചേർന്ന് കേക്ക് മുറിച്ചാണ് നേരിന്റെ വിജയം ആഘോഷമാക്കിയത്. ജീത്തു ജോസഫ്, സിദ്ദിഖ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ, ശാന്തി മായാദേവി, അനശ്വര രാജൻ എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

More Stories from this section

family-dental
witywide