‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’; യോദ്ധയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്രമാണ് 1992ൽ പുറത്തിറങ്ങിയ യോദ്ധ. തൈപ്പറമ്പിൽ അശോകനായും മോഹൻലാലും അരശുമൂട്ടിൽ അപ്പുക്കുട്ടനായി ജഗതിയും റിംബോച്ചെ എന്ന ഉണ്ണിക്കുട്ടനായി സിദ്ധാർഥ് ലാമയും എത്തിയ ചിത്രം. ഇപ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം കണ്ട്, യോദ്ധയുടെ രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന സംശയത്തിലാണ് ആരാധകർ.

‘പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന കുറിപ്പോടെ നടൻ ഒരു ചിത്രം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസ പകർത്തിയ ചിത്രമാണിത്. ഈ ചിത്രം യോദ്ധ 2 ന്റെ സൂചനയാണോ നൽകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.

അശോകേട്ടനല്ല, അക്കോസേട്ടൻ ആണെന്ന് മോഹൻലാലിനെ തിരുത്തുന്നതിനൊപ്പം പുതിയ ഉണ്ണിക്കുട്ടൻ ആരെണെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

എ.ആർ റഹ്മാൻ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ച യോദ്ധയിൽ നായികമാരായി എത്തിയത് മധുബാലയും ഉർവശിയുമായിരുന്നു.

More Stories from this section

family-dental
witywide