
കോട്ടയം: കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വയോധികനു 18 വര്‍ഷം തടവ്. കൂത്രപ്പള്ളി സ്വദേശി 64കാരനായ ജോര്‍ജ് വര്‍ഗീസിനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവിനൊപ്പം 90,000 രൂപ പിഴയും ഒടുക്കണം. കറുകച്ചാലില്‍ 2022ലാണ് പീഡനം നടന്നത്. പ്രോസിക്യൂഷനു വേണ്ടി പിഎസ് മനോജാണ് ഹാജരായത്.
Tags: