ടിക്ടോക് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്ന് മൊണ്ടാന കോടതിയിലെ ജഡ്ജി

ഹെലീന: ചൈനയില്‍ നിന്നും ലോകത്തിന്റെ വിരല്‍ത്തുമ്പിലേക്ക് എത്തിയ ജനപ്രിയ ആപ്ലിക്കേഷനാണ് ടിക് ടോക്. ചൈനയോടുള്ള വിരോധത്തിലും ആപ്പിന്റെ അസാധാരണ വളര്‍ച്ചയ്ക്ക് തടയിടാനും മറ്റു ചില കാരണങ്ങളാലും പലയിടങ്ങളിലും ഭരണകൂടം ടിക് ടോകിനെ നിരോധിക്കുന്നുണ്ട്. ഈ വിനോദ ആപ്പിനോട് ഭരണകൂടത്തിനുള്ള അനിഷ്ടം ഉപയോക്താക്കളെ കഷ്ടത്തിലാക്കാറുമുണ്ട്.

അത്തരത്തില്‍ അമേരിക്കയിലെ മൊണ്ടാന സ്റ്റേറ്റ് ടിക് ടോക്കിന് പണി കൊടുത്തു. ടിക് ടോക് നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായിരുന്നു മൊണ്ടാന. 2024 ജനുവരിമുതല്‍ ആപ്പിനെ ‘നാടുകടത്താനായിരുന്നു’ മൊണ്ടാനയുടെ തീരുമാനം. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു മൊണ്ടാനയുടെ ഭരണകൂടം നിര്‍ണ്ണായക തീരുമാനവുമായി രംഗത്തെത്തിയത്. നിരോധനത്തില്‍ സോഷ്യല്‍ മീഡിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് മൊണ്ടാനയിലെ ജനങ്ങളുടെ അവകാശലംഘനമാണെന്ന് ടിക് ടോക്കും പ്രതികരിച്ചിരുന്നു.

എന്നാല്‍ നിരോധന നിയമം നിലവില്‍ വരാന്‍ ഇനിയിതാ ഒരു മാസം കൂടി മാത്രം ശേഷിക്കെ നിയമത്തെ തടഞ്ഞിരിക്കുകയാണ് ഒരു ജഡ്ജി. ഈ നിയമം ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞാണ് ടിക് ടോക്കിനെ തുരത്താനുള്ള ശ്രമം ജഡ്ജി തടഞ്ഞത്.

മൊണ്ടാനയിലെ റിപ്പബ്ലിക്കന്‍ നിയന്ത്രിത നിയമസഭ ആപ്പിനെ നിയന്ത്രിക്കാനുള്ള നീക്കം നടത്തിയപ്പോള്‍ അത് തടഞ്ഞ യു.എസ് ജില്ലാ ജഡ്ജി ഡൊണാള്‍ഡ് മൊല്ലോയ്ക്ക് കയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.

Montana’s first-in-the-nation ban on TikTok blocked by judge who says it’s unconstitutional

More Stories from this section

family-dental
witywide