മാസപ്പടി വിവാദം: ആരോപണങ്ങള്‍ക്ക് തെളിവുണ്ടോയെന്ന് ഹൈക്കോടതി, കേസ് ബുധനാഴ്ച പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മകൾ ടി. വീണയ്ക്കും എതിരെയുള്ള ആരോപണത്തിൽ തെളിവുണ്ടോയെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ ഒപ്പിട്ട കരാര്‍ വഴിയുള്ള അനര്‍ഹനേട്ടം എന്തെന്ന് വ്യക്തമാക്കണം. തെളിവുകളുടെ അടിസ്ഥാനത്തിലാവണം ആരോപണം ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി.

ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.എതിര്‍കക്ഷികളെ വിചാരണ നടത്താന്‍ അനുമതിയുണ്ടോയെന്നും നിയമ വിരുദ്ധമായ സ്വാധീനത്തിന് തെളിവുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് വിവിധ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ നൽകിയ ഹർജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കും പുറമെ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവർക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയതിനെതിരെ കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

More Stories from this section

family-dental
witywide