
റോഡ് ഐലന്‍ഡ്: പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ മൂണ്‍ഷോട്ട് ഇനീഷ്യേറ്റിവും നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നല്‍കി വരുന്ന കാന്‍സര്‍ മൂണ്‍ഷോട്ട് സ്കോളര്‍ അംഗീകാരം മലയാളിയായ ഡോ. ജ്യോതി മേനോന് ലഭിച്ചു. റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിഭാഗത്തിലെ അസോഷ്യേറ്റ് പ്രഫസറാണ് ഡോ. ജ്യോതി. തൃശൂര്‍ ഉണ്ണിക്കാട്ട് ഉണ്ണിക്കൃഷ്ണ മേനോന്റെയും കിഴക്കേക്കുറുപ്പത്ത് ബേബിയുടേയും മകളാണ് . കാന്‍സര്‍ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി നല്‍കുന്ന ഈ സ്കോളര്‍ഷിപ്പ് 5 വര്‍ഷത്തേക്കാണ്.