യുഎസ് @ പോയിൻ്റ് ബ്ലാങ്ക്: ഈ വർഷം വെടിയേറ്റ് കൊല്ലപ്പെട്ടത് 40167 പേർ

വെടിവയ്പുകൾ വാർത്തയിൽ ഇടം നേടാത്ത ഒരു ദിനം പോലും അമേരിക്കയിൽ കഴിഞ്ഞുപോയിട്ടില്ല. ഗൺ വയലൻസ് ആർക്കൈവിന്റെ കണക്കനുസരിച്ച്, ഡിസംബർ 7 വരെ, ഈ വർഷം യുഎസിൽ തോക്ക് അക്രമത്തിൽ കുറഞ്ഞത് 40,167 പേരെങ്കിലും മരിച്ചു. അതായത് ഓരോ ദിവസവും ശരാശരി 118 മരണങ്ങൾ. മരിച്ചവരിൽ 1,306 പേർ കൗമാരക്കാരും 276 പേർ കുട്ടികളുമാണ്.

വെടിവയ്പ് മരണങ്ങളിൽ ഭൂരിഭാഗവും ആത്മഹത്യയാണ്. ഈ വർഷം സ്വയം വെടിവച്ച് ആത്മഹത്യചെയ്തത് 22,506 പേർ. പ്രതിദിനം ശരാശരി 66 പേർ തോക്കിനാൽ സ്വയം ജീവനൊടുക്കി. ടെക്സസ്, കലിഫോർണിയ, ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, ഇല്ലിനോയി, ലൂസിയാന എന്നിവിടങ്ങളിലാണ് ഈ മരണങ്ങളിൽ ഭൂരിഭാഗവും നടന്നത്.

പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് 1,344 പേരാണ്. അതേസമയം ഈ വർഷം 46 പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചു. 1,472 പേർ വെടിയേറ്റ് കൊല്ലപ്പെട്ടത് കാരണമെന്ത് എന്നു പോലും അറിയാതെ.

2023-ൽ ഇതുവരെ 632-ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്, നാലോ അതിലധികമോ ആളുകൾക്ക് ഒരു സംഭവത്തിൽ വെടിയേറ്റാൽ അതിനെ കൂട്ട വെടിവയ്പിൽ ഉൾപ്പെടുത്തും. ഈ വർഷം കൂട്ട വെടിവയ്പിൽ 597 പേർ മരിക്കുകയും 2,380 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെയ്‌നിലെ ലെവിസ്‌റ്റണിൽ ഒക്‌ടോബർ 25-ന് നടന്ന കൂട്ട വെടിവയ്‌പ്പായിരുന്നു ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. 18 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മെയ്ൻ ഗവർണർ ജാനറ്റ് മിൽസ് പറഞ്ഞു.

ഗൺ വയലൻസ് ആർക്കൈവിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2016, 2017, 2018 വർഷങ്ങളിൽ വെടിവയ്പ് മൂലമുള്ള മരണങ്ങൾ 50,000 കവിഞ്ഞു. 2022ൽ 44,310 മരണങ്ങളുണ്ടായി.

കഴിഞ്ഞ ജൂണിൽ, യുഎസ് കോൺഗ്രസ് പാസാക്കിയ തോക്ക് സുരക്ഷാ നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസിൽ നിന്നുള്ള ആദ്യത്തെ തോക്ക് പരിഷ്കരണ ബില്ലായിരുന്നു ഇത്. എന്നാൽ ഇതുമൂലം കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത.

More than 40,000 people killed in gun violence so far in 2023

More Stories from this section

family-dental
witywide