മോർട്ടൺ ഗ്രോവ് സെന്റ്‌ മേരീസ് ദേവാലയത്തിൽ 40 മണിക്കൂർ ആരാധന നടത്തി

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഡിസംബർ 1 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് 40 മണിക്കൂർ ആരാധന ആരംഭിച്ചു. അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് പിതാവ് വിശുദ്ധ ബലിയിലും 40 മണിക്കൂർ ആരാധനയുടെ പ്രാരംഭ പ്രാർത്തനകൾക്കും മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ.സിജു മുടക്കോടിൽ, ഫാ. ജോഷി വലിയ വീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു.

ഇടവകയിലെ വിവിധ മിനിസ്ട്രികളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിൽ ഓരോ മണിക്കൂർ ഇടവിട്ട് രാപ്പകൽ ഇടമുറിയാതെ വിശ്വാസികൾ ആരാധനയിൽ സജീവമായി പങ്കെടുത്തു. ചെറുപുഷ്പ മിഷൻ ലീഗ് കുട്ടികളുടെ ആരാധന വേളയിൽ കപ്പൂച്ചിൻ മിഷനറി സഭാംഗം ബഹുമാനപ്പെട്ട ഫാ. സ്റ്റീഫൻ ജയരാജ് നേതൃത്വം വഹിച്ചു.

ഡിസംബർ 3 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തിയ വിശുദ്ധ ബലിയിലും തുടർന്നുള്ള പരിശുദ്ധ കുർബാന എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണവും സമാപന ശുശ്രൂഷകളിലും ഫാ.സിജു മുടക്കോടിൽ നേതൃത്വം വഹിച്ചു.

More Stories from this section

family-dental
witywide