ഏറ്റവും ജനപ്രീതിയുള്ള താരം മോഹന്‍ ലാല്‍ തന്നെ; പിന്നെയുള്ള നാല് സ്ഥാനങ്ങളില്‍ ആരൊക്കെ? ഓര്‍മാക്സിന്റെ ലിസ്റ്റ്

മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള താരം ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടാണ്. എല്ലാവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇപ്പോഴിതാ പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നായകന്മാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും വരുമെന്ന് ഉറപ്പായതിനാല്‍ തന്നെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പട്ടികയില്‍ എപ്പോഴത്തേയും പോലെ ഒന്നാം സ്ഥാനത്ത് മോഹന്‍ലാലും രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയുമാണ്. മൂന്നാമത് ടൊവിനോ തോമസും നാലാമത് ദുല്‍ഖര്‍ സല്‍മാനും അഞ്ചാമത് ഫഹദ് ഫാസിലും. ഇതിനു മുന്‍പ് രണ്ട് തവണ ഓര്‍മാക്സ് പുറത്ത് വിട്ട ലിസ്റ്റിലും ആദ്യത്തെ അഞ്ച് താരങ്ങളുടെ സ്ഥാനങ്ങള്‍ ഇതുപോലെ തന്നെയായിരുന്നു. ഏജന്‍സിയുടെ ഇതുവരേയുള്ള മലയാളത്തിലെ ജനപ്രിയ താരങ്ങളുടെ പട്ടികയിലെല്ലാം മോഹന്‍ലാല്‍ ഒന്നാമതും മമ്മൂട്ടി രണ്ടാമതുമായിരുന്നു.

ഒക്ടോബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള കണക്കാണ് ഇപ്പോള്‍ ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ഓര്‍മാക്‌സ് നടത്തിയ സര്‍വ്വേയില്‍ മലയാള നടിമാരുടെ പട്ടികയില്‍ മഞ്ജുവാര്യര്‍ക്കായിരുന്നു ഒന്നാം സ്ഥാനം. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന താരം ഇതിനോടകം തമിഴില്‍ ധനുഷ്, അജിത് ചിത്രങ്ങളിലടക്കം അഭിനയിച്ച് കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ളത് ശോഭനയും കാവ്യാമാധവനുമാണ്. അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത താരങ്ങളാണ് ശോഭനയും കാവ്യാമാധവനും എന്നതാണ് ശ്രദ്ധേയം.

More Stories from this section

family-dental
witywide