വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയേയും മക്കളേയും ആക്രമിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി: കാഞ്ഞൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇതര സംസ്ഥാന തൊഴിലാളി അമ്മയേയും മക്കളേയും ആക്രമിച്ചു. ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യന്‍ എന്നിവരെയാണ് സമീപത്തെ പെയിന്റിംഗ് തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ചത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ഇയാള്‍ മൂന്നു പേരെയും ആക്രമിച്ചത്. പരുക്കേറ്റ ലിജിയും മക്കളും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

വീട്ടുകാരുടെ നിലവിളി കേട്ട് അടുത്തുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. ആളുകള്‍ ചേര്‍ന്നാണ് ബ്ംഗാള്‍ സ്വദേശിയായ അക്രമിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. അപ്രതീക്ഷിതമായി ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് ലിജിയും മക്കളും പറഞ്ഞു. എന്തിനാണ് ഇയാള്‍ വീട്ടിലേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഷണ ശ്രമമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide