ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; ഇനി വലിയ കളികൾ മാത്രമെന്ന് സോഷ്യൽ മീഡിയ

വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡോ ട്രംപിനൊപ്പം ഗോള്‍ഫ് കളിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ന്യൂ ജേഴ്‌സിയിലുള്ള ബെഡ്മിന്‍സ്റ്ററിലെ ട്രംപ് നാഷണ്‍ ഗോള്‍ഫ് ക്ലബ്ബിലാണ് ഇരുവരും ഒന്നിച്ച് ഗോള്‍ഫ് കളിച്ചത്. നേരത്തേ യുഎസ് ഓപ്പണ്‍ ടെന്നിസ് മത്സരം കാണാനും ധോണി പോയിരുന്നു.

പുരുഷ സിംഗിൾസിൽ കാർലോസ് അൽകാരസും അലക്സാണ്ടർ സ്വരേവും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടമാണ് ധോണി കണ്ടത്. ദുബായില്‍ ബിസിനസുകാരനായ ഹിതേഷ് സിങ്‍‍വിയാണ് ധോണിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. യുഎസ് യാത്രയിൽ ധോണിക്കൊപ്പം ഹിതേഷ് സിങ്‍വിയുമുണ്ട്. കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണി ഇപ്പോൾ താമസിക്കുന്നത്. അതിനിടെയാണ് യുഎസ് യാത്ര.

ധോണിയുടെ സുഹൃത്ത് കൂടിയായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിതേഷാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. സത്യത്തിൽ, യുഎസ് ഓപ്പണിലെ അൽകാരാസ് vs സ്വെരേവ് ക്വാർട്ടർ ഫൈനൽ കാണാൻ ധോണി പോയപ്പോൾ, സുഹൃത്ത് തന്നെ ആയിരുന്നു ധോണിയുടെ കൂടെ ഉണ്ടായിരുന്നത്.

More Stories from this section

family-dental
witywide