
തിരുവനന്തപുരം: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയതില്‍ വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ‘അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്‌നമായി കാണരുത്. ഈ പ്രശ്‌നത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പര്യങ്ങള്‍ക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാര്‍ ശക്തികളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച മതേതര പ്രസ്ഥാനമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നും ഇന്‍ഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയുടെ വികാരം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെസിയെ അറിയിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നത്.









