നിയമം പാലിച്ച് ഈ അപകടങ്ങള്‍ ഒഴിവാക്കാം; അബുദബി പൊലീസിന്റെ മുന്നറിയിപ്പ്

അബുദബി: വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് അബുദബി പൊലീസ്. അമിത വേഗത്തിലും ശ്രദ്ധയില്ലാതെയും വാഹനമോടിച്ച് ഉണ്ടായ അപകടങ്ങളുടെ വീഡിയോയാണ് മുന്നറിയിപ്പെന്ന നിലയില്‍ പൊലീസ് പങ്കുവെച്ചത്. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് മൂന്ന് വീഡിയോകള്‍ പുറത്തുവിട്ടത്.

അമിത വേഗത്തില്‍ എത്തിയ കാര്‍ മുന്നിലുള്ള മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുന്നതായിരുന്നു ആദ്യ വിഡിയോ. രണ്ടാമത്തെ വീഡിയോയില്‍ ഒരു കാര്‍ അമിത വേഗത്തില്‍ മുന്നിലുള്ള വാഹനത്തിലേക്ക് ഇടിച്ചു കയറി. ഈ അപകടത്തില്‍ മൂന്ന് കാറുകള്‍ തകര്‍ന്നു. മൂന്നാമത്തെ അപകടവും സമാനമാണ്. ട്രാഫിക്കിലേക്ക് അമിത വേഗത്തിൽ എത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുല‍ർത്തണമെന്ന അറിയിപ്പ് പങ്കുവച്ചുകൊണ്ടാണ് അധികൃതർ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

More Stories from this section

family-dental
witywide